മൗനം

മൗനം
വാക്കുകള്‍ ഇല്ലാത്ത അവസ്ഥയല്ല
പറയാതെപോയവ
ഹൃദയത്തില്‍ സൃഷ്ടിക്കുന്ന
വേലിയേറ്റമാണ്

നിന്നെത്തേടിയിറങ്ങിയ
ആയിരം സന്ദേശവാഹകര്‍
എന്റെ നാവിന്‍തുമ്പില്‍ വച്ച്
ദാരുണമായി വധിക്കപ്പെട്ടത്
കാത്തിരുന്ന നീയറിഞ്ഞില്ല

എങ്കിലും
ഇത്രമാത്രം അറിയുക :
ഞാന്‍ പറയാതെപോയ ഓരോ വാക്കും
നിന്നെക്കാള്‍ കൂടുതല്‍
എന്നെയാണ് മുറിവേല്‍പിച്ചത്

ഫെഡറര്‍

ഒരാള്‍ക്ക് എത്ര ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വേണം?

പണ്ട് ടോള്‍സ്റ്റോയ് ചോദിച്ച ഒരു ചോദ്യമുണ്ട് : ഒരാള്‍ക്കെത്ര ഭൂമി വേണം? ആറടി മണ്ണ് മതി എന്നായിരുന്നു ഉത്തരം. ഇത് അതുപോലെയുള്ള ചോദ്യമല്ല.

ചോദ്യത്തിന്റെ subjectivity ഇതാ. റസിമാന്‌ എത്ര ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വേണം? ചോദിച്ച എനിക്കു തന്നെ ചിരി വരുന്നുണ്ട്. അനിയനോടു മാത്രമേ ചെസ്സു പോലും കളിച്ച് ജയിച്ചിട്ടുള്ളൂ. ഒരു ഗ്രാന്‍ഡ് സ്ലാം പോയിട്ട് ആരോടെങ്കിലും ഏതെങ്കിലും ഒരു കളി, പോട്ടെ, ഒരു സെറ്റോ പോയിന്റോ എങ്കിലും……. ഞമ്മക്കത് മതി. വല്ല മഹാദ്ഭുതവും സംഭവിച്ച് ഒരു ഗ്രാന്‍ഡ് സ്ലാമെങ്ങാനും കിട്ടിപ്പോയാല്‍ ഞാന്‍ ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകാന്‍ റെഡിയാ.

Continue reading ഫെഡറര്‍