ക്വിയര്‍ പ്രൈഡ്


377-ആം വകുപ്പിന്റെ പുനര്‍വായനയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് തൃശ്ശുരില്‍ ഇന്ന് ക്വിയര്‍ പ്രൈഡ് പരേഡ് നടക്കുന്നു.

ദേവദാസിന്റെ ബസ്സില്‍ നിന്ന് കിട്ടിയ വാര്‍ത്തയാണ്. മറ്റ് ഇന്ത്യന്‍ നഗരങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലൊക്കെ മുമ്പും നടന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണെന്ന് തോന്നുന്നു ഇതുപോലൊരു പരിപാടി (ഐ മീന്‍, അവകാശവാദം അങ്ങനെയാണ്. സമാനപ്രോഗ്രാമുകളുടെ വാര്‍ത്തകളൊന്നും ഇതുവരെ കണ്ടതായി ഓര്‍ക്കുന്നില്ല). ഇത് സംബന്ധിച്ച പത്രവാര്‍ത്തകള്‍ കണ്ടതിതാ (1, 2). മലയാളപത്രങ്ങളിലൊന്നും ഇതിന്റെ വാര്‍ത്ത കണ്ടിട്ടില്ല (ഇനി എന്റെ വായനയുടെ പ്രശ്നം കൊണ്ട് മിസ്സായതാണെങ്കില്‍ ദയവായി ലിങ്കുകള്‍ കമന്റായി ഇടുക, പോസ്റ്റില്‍ ചേര്‍ക്കാം).

ഈ മാര്‍ച്ചിന്റെ കാര്യം എന്താകുമെന്നറിയണം. ജാഥകളും ഹര്‍ത്താലുകളുമൊക്കെ എത്രയോ കണ്ടിട്ടുണ്ട്, ജീവിതം ആകെ കുട്ടിച്ചോറാക്കുന്ന തരം പരിപാടികള്‍ പോലും ജനം വാ തുറക്കാതെ സഹിക്കാറാണ് പതിവ്. എങ്കിലും ഇതുപോലുള്ള വിഷയങ്ങളില്‍ നമുക്ക് ഭയങ്കര പ്രതികരണശേഷിയാണ്. ഈ പരേഡ് അടിച്ചൊതുക്കാന്‍ പല നിറമുള്ള തൊപ്പികളണിയുന്ന സദാചാരപ്പോലീസും ലൈംഗിക അരാജകത്വത്തിന്റെ മുറവിളികളുമായെത്തുന്ന ബുദ്ധിജീവികളുടെ ശിങ്കിടിപ്പടയും മുന്നിട്ടിറങ്ങുമോ എന്നുഞാന്‍ ഭയപ്പെടുന്നു. “We are not expecting more than 300 people, given existing social conditions” എന്നാണ് പ്രൈഡ് കമ്മിറ്റി മെമ്പര്‍ ആര്യ കൃഷ്ണന്‍ ടൈംസിനോട് പറയുന്നത്. തല്ലുകൊണ്ടേക്കാമെന്ന ബോധമുണ്ടായിട്ടും അവിടെ മുന്നൂറുപേര്‍ എത്തുകയാണെങ്കില്‍ നല്ല കാര്യം. എല്ലുകളുടെയും പല്ലുകളുടെയും ഒന്നും എണ്ണത്തില്‍ മാറ്റം വരാതെ തന്നെ അവര്‍ക്ക് തിരിച്ചു പോകാന്‍ സാധിക്കട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.

വ്യത്യസ്തത ഒരു അപരാധമായി മുദ്രകുത്തി എത്രകാലം ഒരു ജനതയെ നമുക്ക് മര്‍ദ്ദിക്കാനും ഇല്ലായ്മ ചെയ്യാനും ശ്രമിക്കാനാകും?

Advertisements

11 thoughts on “ക്വിയര്‍ പ്രൈഡ്”

 1. ആദ്യമായി ഇതിനെ പിന്തുണച്ചു കൊണ്ട് ഒരു പോസ്റ്റിടാന്‍ ധൈര്യം കാണിച്ചതിന് അഭിനന്ദനങ്ങള്‍. കേരളത്തില്‍ ഇങ്ങനെ ഒരു സമ്മേളനം നല്ലത് തന്നെ. പക്ഷെ എത്രത്തോളം വിജയിക്കും എന്നത് കാണേണ്ടിയിരിക്കുന്നു.

  Like

 2. വ്യത്യസ്ഥത അപരധമല്ല..ഒറ്റപ്പെടുത്തല്‍ സമൂഹത്തിന്റെ ക്രൂരമായ ചെയ്തിയാണ് താനും .പക്ഷെ ഒരു celebrationte സാംഗത്യം ഉള്‍ക്കൊള്ളാനവുന്നില്ല.

  Like

 3. പ്രിയപ്പെട്ട റസിമാന്‍, യഥാര്‍ത്യബോധത്തോടെ സംസാരിക്കുമ്പോള്‍ ഈ ഒരു Pro-LGBT ചിന്താഗതി കേരളത്തില്‍ നടപ്പാക്കാനോ അല്ലെങ്കില്‍ പടര്‍ന്നു പിടിക്കാനോ ഉള്ള സാധ്യത തീരെ ഇല്ല. ഞാന്‍ അടകമുള്ള പരമ്പരാഗത വാദികള്‍ LGBT സംസ്കാരത്തെ എതിര്‍ക്കുന്നത്, അതുണ്ടാക്കുന്ന ശല്യം കാരണമാണ്. The problem is that, they won’t stick to themselves, they run around everywhere, creating a huge menace.
  Had they been a confined group, with absolutely no trouble-making who knows, they would have been very well accepted by now.
  ചിന്തിച്ചു നോക്കൂ, ഒരു gay യുടെ കൂടെ ഇരിന്നു പഠിക്കാനും ഇടപഴകാനും റസിമാന്‍ തയ്യാറാകുമോ?

  Like

  1. “ഞാന്‍ അടകമുള്ള പരമ്പരാഗത വാദികള്‍ LGBT സംസ്കാരത്തെ എതിര്‍ക്കുന്നത്, അതുണ്ടാക്കുന്ന ശല്യം കാരണമാണ്. The problem is that, they won’t stick to themselves, they run around everywhere, creating a huge menace.”
   ഇപ്പറയുന്നതെനിക്ക് മനസ്സിലാകുന്നില്ലല്ലോ ഗൗതം. ഇവരെന്ത് പ്രശ്നമാണ് ബാക്കിയുള്ളവര്‍ക്ക് സൃഷ്ടിക്കുന്നത്? എനിക്ക് നേരിട്ട് പരിചയമുള്ള ആരും ഗേ ആയി ഇല്ല. എങ്കിലും ഒരു ഗേയുടെ കൂടെ ഇരുന്നു പഠിക്കാനും ഇടപഴകാനും തയ്യാറാണോ എന്ന ചോദ്യത്തിനുത്തരം അതെ എന്നാണ്. മറുത്തൊരുത്തരം പ്രതീക്ഷിക്കാന്‍ കാരണം?

   Like

   1. ഒരു gay യുടെ കൂടെ ഇടപഴകുമ്പോള്‍ എനിക്ക് പലപ്പോഴും അസ്വസ്ഥത ഉളവാകുന്നു. പലരുടെയും ഉളില്‍ഇരിപ്പ് ഇതാണ് എങ്കിലും തുറന്നു സമ്മതിക്കാന്‍ മടിക്കുന്നു.
    നിങ്ങള്‍ ഒരു gay ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല എന്ന് പറയുന്നു എങ്കില്‍ തിര്‍ച്ചയായും നിങ്ങള്‍ യഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല.
    I feel awkward when interacting with a person, after knowing that his touch or glance at me might mean something else for him and he might not see it as a “Bro-relationship”.
    I am not in for harassing them or asking anybody to curtail their human rights. Yes, they are entitled to all their rights. But glorifying their existence it is not certainly good for the society.

    Like

    1. “നിങ്ങള്‍ ഒരു gay ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല എന്ന് പറയുന്നു എങ്കില്‍ തിര്‍ച്ചയായും നിങ്ങള്‍ യഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല.”
     പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ഞാനും ആദ്യമൊക്കെ കരുതിയിരുന്നു. ഇപ്പോഴാ ധാരണ മാറി. ഇവരൊക്കെ സമൂഹത്തിന് എന്ത് പ്രശ്നമാണുണ്ടാക്കുന്നതെന്ന് റാഷണലായി സമര്‍ത്ഥിക്കുന്ന ഒന്നും വായിച്ചതായി ഓര്‍ക്കുന്നില്ല.

     I feel awkward when interacting with a person, after knowing that his touch or glance at me might mean something else for him and he might not see it as a “Bro-relationship”.
     അങ്ങനെയാണെങ്കില്‍ വിവാഹിതനായ ഒരു പുരുഷന്‍ സ്ത്രീയുമായി ഇടപഴകുമ്പോഴും awkwardness അനുഭവിക്കണം എന്നുവരുമല്ലോ. ഗൗതമിന് വല്ല ഗേ സുഹൃത്തുക്കളും ഇങ്ങനെ ചെയ്യുന്നതായി തോന്നുന്നുവെങ്കില്‍ “Let’s just be friends” എന്ന ക്ലീഷേഡ് വാചകമുപയോഗിച്ച് രക്ഷപ്പെട്ടേര്.

     “But glorifying their existence it is not certainly good for the society.”
     ഇതിങ്ങനെ ക്ലെയിം ചെയ്താല്‍ പോര, ജസ്റ്റിഫൈ ചെയ്യണം. ഗേകള്‍ക്കെതിരെയുണ്ടായിരുന്ന പല വാദങ്ങളും അപ്രസക്തമാണെന്ന് കാലക്രമത്തില്‍ ജനം തിരിച്ചറിഞ്ഞതുകൊണ്ടാണ് പല രാജ്യങ്ങളും അവര്‍ക്കായുണ്ടാക്കിയ നിയമക്കുരുക്കുകള്‍ അഴിച്ചുതുടങ്ങിയത്.

     Like

 4. ഗൗതം പറയുന്നത് കേട്ടാല്‍ തോന്നും ഈ സ്വവര്‍ഗാനുരാഗികള്‍ എല്ലാം സ്വവര്‍ഗത്തില്‍ പെട്ട എല്ലാവരോടും ഒരേ കാഴ്ചപ്പാടോട് കൂടിയാണ് പെരുമാറുന്നത് എന്ന്. താങ്കള്‍ എല്ലാ പെണ്ണുങ്ങളോടും ലൈഗിക താത്പര്യത്തോട് കൂടിയാണോ പെരുമാറാറ്‌ ? യാഥാര്‍ത്ഥ്യം താങ്കള്‍ പറയുന്നതാണ് എന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ആ വാദത്തെ പിന്തുണക്കാന്‍ ഞാനും തയ്യാറാണ്. അല്ലാത്ത പക്ഷം സമൂഹം അവരോടു പ്രകടിപ്പിക്കുന്ന അവജ്ഞ ഒഴിവാക്കപ്പെടേണ്ടത് തന്നെ.

  Like

 5. malayalathil type cheyyanulla ente buddhimuttine ksamikkuka;

  itheram oru parivadi keralathil nadannu ennu arinjathil santhosham. pakshe njan vayicha oru pathrathilum njan ee vartha kandilla ennathu dukhakeramayi thonni.

  minoritykale adichamarthal nammude samskaramalla. “thanikku natural aanennu thonnunnilla” ennu paranju ivare prosecute cheyyanam ennu parayunna self-declared parambaryavadhikalkke idhe adhyathe adi aakatte ennu aashamsikkunnu.

  ivide kanda oru chodyam enikku valare amused aayi thonni: “ഒരു gay യുടെ കൂടെ ഇരിന്നു പഠിക്കാനും ഇടപഴകാനും റസിമാന്‍ തയ്യാറാകുമോ?”
  ente utharam – raziman pennungalude koode vere irunne padichittum idapazhakiyittum unde , pinnale gay. !!

  Like

 6. Fully agree with your views,raziman.I have read somewhere that this homosexual attitude has an evolutionary significance.When the experimental rat population crossed a certain limit, some rats showed gay characters.They conclude that this is a method to check the unlimited growth of population.Perhaps this may be true for human population as well.Have you ever heard any scientific views about this?

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )