കമ്പ്യൂട്ടര്‍ മലയാളത്തില്‍ സംസാരിക്കുന്ന കാലം

ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. ക്ലാസ്സില്‍ മലയാളം പറഞ്ഞാല്‍ പിഴ ഉണ്ടായിരുന്നു (ഐ ഐ ടി യില്‍ ചേര്‍ന്ന ശേഷം അങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല – ബാച്ചില്‍ മലയാളികളുടെ എണ്ണം ഒരു ശതമാനത്തിന്റെ അടുത്താണെന്നു മാത്രം). ഏതായാലും ഇപ്പോള്‍ വലിയ കുഴപ്പമില്ലാതെ മലയാളവും ഇംഗ്ലീഷും കൈകാര്യം ചെയ്യാന്‍ പറ്റുന്നുണ്ട്.

പത്താം ക്ലാസ്സു മുതല്‍ കമ്പ്യുട്ടര്‍ സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങി. അപ്പോഴൊന്നും കമ്പ്യൂട്ടറും മലയാളവും തമ്മില്‍ യാതൊരു ബന്ധവും ഉള്ളതായി തോന്നിയിരുന്നില്ല. ഹാര്‍ഡ്‌വെയര്‍ ‘അവരുടേ’തായിരുന്നു; സോഫ്റ്റ്‌വെയറും. ഭാഷ മാത്രം എന്റേതാകണം എന്ന് വാശി പിടിക്കുന്നതെങ്ങനെ?

Continue reading കമ്പ്യൂട്ടര്‍ മലയാളത്തില്‍ സംസാരിക്കുന്ന കാലം

Advertisements

ഉപ്പുമാങ്ങ – പുരാണം

എന്തുകൊണ്ട് ഉപ്പുമാങ്ങ?

നാല്(അതോ അഞ്ചോ) ആഴ്ചകള്‍ക്കു ശേഷം ഇന്ന് വെറുതെയിരിക്കാന്‍ സമയം കിട്ടി. ഇവിടെ ഇങ്ങനെയൊക്കെയാണ് – നാലു മാസം നീളമുള്ള ഒരു സെമസ്റ്ററില്‍ രണ്ട് midsem exams ഉം ഒരു endsem exam ഉം. ഇടയില്‍ മത്സരങ്ങള്‍ എന്ന പേരില്‍ ഓരോ വയ്യാവേലി എടുത്ത് കഴുത്തിലിടുകയും ചെയ്യും. പുറമെ അവിടിവിടായി പ്രൊജക്റ്റുകളും മറ്റും. ദിവസവും എട്ട് (പറ്റിയാല്‍ പത്ത്) മണിക്കൂര്‍ ഉറങ്ങണം എന്ന് നിര്‍ബന്ധം. ആകെപ്പാടെ വേറെ ഒന്നിനും സമയം കിട്ടാറില്ല.

അദ്ഭുതം – ഇന്ന് സമയം കിട്ടി. ആര്‍മ്മാദിച്ചു. മലയാളം കമ്പ്യൂട്ടിങ്ങുമായി കുറെ കളി കളിച്ചു. സ്വനലേഖ കസ്റ്റമൈസ് ചെയ്തും വിക്കിപീഡിയ വായിച്ചും കുറെ നേരം പോക്കി. മലയാളം ബ്ലോഗ് എന്ന ഐഡിയ അപ്പോള്‍ പെട്ടെന്ന് ബള്‍ബ് മിന്നിയതാണ്.

പിന്നെ ബോധം വന്നപ്പോഴേക്കും ഉപ്പുമാങ്ങ ജനിച്ചിരുന്നു. എന്തുകൊണ്ട് ഈ പേര്? അറിയില്ല. ഉപ്പുമാങ്ങ ഇഷ്ടമാണ് (ലഡുവും ജിലേബിയും വരെ ഉപ്പിലിടും എന്ന് മലബാറുകാരെപ്പറ്റി എവിടെയോ വായിച്ചതോര്‍ക്കുന്നു). എങ്കിലും പേര് random ആയി തെരഞ്ഞെടുത്തതാണ്. അതിനുശേഷം ഗൂഗിള്‍ സര്‍ച്ച് ചെയ്തപ്പോള്‍ ഈ പേരില്‍ ഒന്നുരണ്ട് ബ്ലോഗന്‍മാരുടെ കവിതകള്‍ കിട്ടി.

ഉപ്പുണ്ടെങ്കിലും രുചികരമായ എന്തെങ്കിലുമൊക്കെ ഇവിടെ കുത്തിക്കുറിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു

രണ്ടാമങ്കം

പണ്ടു പണ്ട് – എന്നാല്‍ അത്ര പണ്ടല്ല – ഞാന്‍ ഒരു ബ്ലോഗ് (ഇംഗ്ലീഷില്‍) ഉണ്ടാക്കി. Searching myself എന്നോ മറ്റോ ഒരു പേരും ഇട്ടു. ഒരു കൊല്ലമാണെന്നു തോന്നുന്നു, അത് വച്ചോണ്ടിരുന്നു. ഈ കാലഘട്ടത്തില്‍ രണ്ടു പോസ്റ്റുകള്‍ മാത്രം (രണ്ടും ആട്യത്തെ ആഴ്ചയില്‍ തന്നെ) പുറത്തു വന്നതിനാല്‍ ആ ബ്ലോഗിന്റെ കഥ കഴിച്ചു.

ഒരനുഭവം കൊണ്ടു പഠിച്ചില്ല. അങ്ങനെ ഞാന്‍ രണ്ടാമങ്കത്തിനിറങ്ങിയിരിക്കുന്നു. ഇത്തവണ ഒരു പത്തു പോസ്റ്റെങ്കിലും എഴുതിയിട്ടു തന്നെ കാര്യം. ഇല്ലെങ്കില്‍ ഇനി ഈ വഴിക്കില്ല. ഇത് സത്യം, സത്യം…അല്ലെങ്കില്‍ വേണ്ട, മറ്റെ ബ്ലോഗിനെ കൊന്ന് കൊലവിളിച്ചപ്പോളും ഇതൊക്കെത്തന്നെയായിരുന്നു വിചാരിച്ചോണ്ടിരുന്നത്