ബീഫില്ലാനാട്

തീറ്റക്കാര്യത്തില്‍ ഞാനൊരു അസഹിക്കബിള്‍ ടൈപ്പാണ്.

നോ എക്സാജറേഷന്‍സ് – വെറും സത്യം. എന്നെ സഹിക്കാന്‍ പലരും ബുദ്ധിമുട്ടാറുള്ളത് വ്യത്യസ്തമായ കാരണങ്ങളാലാണെങ്കിലും എന്നെ തീറ്റുക എന്ന ദൗത്യം ഏറ്റെടുക്കേണ്ടി വരുന്നവര്‍ ഞാന്‍ പണ്ടാരടങ്ങിപ്പോട്ടെ എന്ന് ശപിക്കാതിരിക്കാന്‍ വഴിയില്ല. ഉമ്മയുടെ മുടി വളരെ ചെറുപ്പത്തിലേ നരച്ചുതീരാനുള്ള പ്രധാന കാരണം എന്റെ ഫീഡിങ്ങ് ടെന്‍ഡറുമായി ബന്ധപ്പെട്ട ടെന്‍ഷനാണെന്നാണ് എന്റെ ശക്തമായ വിശ്വാസം. പെണ്ണുകെട്ടുകയാണെങ്കില്‍ എന്റെ തീറ്റ മാനേജ് ചെയ്യാനുള്ള ഉത്തരവാദിത്തം കെട്ട്യോളുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ഗാര്‍ഹീകപീഡനനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംശയമുള്ളതുകൊണ്ടാണ് ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ ഉമ്മയുടെ അടുത്തുനിന്ന് അല്‍പം പാചകം പഠിക്കാമെന്ന് തീരുമാനിച്ചത് (പെണ്ണുകെട്ടല്‍ എന്ന പരിപാടിയേ വേണ്ടിവരില്ലെന്നാണ് അടുത്തകാലത്തെ ചില സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്, എന്നാലും പ്രിപ്പെയര്‍ഡ് ആയിരിക്കുന്നതുകൊണ്ട് ആര്‍ക്കും നഷ്ടമൊന്നുമില്ലല്ലോ).

Continue reading ബീഫില്ലാനാട്

മടക്കം

അമേരിക്കന്‍ പര്യടനം അവസാനിക്കാറായി. രണ്ടു മണിക്കൂറിനുള്ളില്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇറങ്ങിക്കൊടുക്കണം. ലോസ് ആഞ്ചലസ് എയര്‍പ്പോര്‍ട്ടിലേക്ക് സൂപ്പര്‍ ഷട്ടില്‍. അവിടെ നിന്ന് നൂവാര്‍ക് എയര്‍പോര്‍ട്ടിലേക്ക്, പിന്നെ ഡല്‍ഹി, അവസാനം കാന്‍പൂര്‍. ഒക്കെ നേരാം വഴിക്ക് പോയാല്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്താം. ഹോസ്റ്റല്‍ മാറുന്നതിന്റെയും വൈകിയുള്ള രജിസ്ട്രേഷന്റെയും ഒക്കെ തലവേദനയാണ് കാത്തിരിക്കുന്നത്.

Continue reading മടക്കം

ആദ്യപ്രണയം

സ്കൂളില്‍ പഠിക്കുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്. പരിചയപ്പെടുക, അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കാലം എന്നെ അപ്രതീക്ഷിതമായി അവളിലേക്ക് വലിച്ചടുപ്പിക്കുകയാണുണ്ടായത്. അവളെക്കുറിച്ച് കൂടുതലറിയാനായതോടെ ആകര്‍ഷണം പ്രണയത്തിന് വഴിമാറി. പിന്നെ ഒന്നും എന്റെ വരുതിയിലായിരുന്നില്ല. സമൂഹം ഞങ്ങളുടെ ബന്ധത്തെ അവിഹിതം എന്ന പേരിലാണ് വിശേഷിപ്പിച്ചത്, എങ്കിലും എന്റെ വിശ്വാസസംഹിതയനുസരിച്ച് എനിക്കിതൊരു തെറ്റായി ഒരിക്കലും തോന്നിയില്ല. രഹസ്യമാക്കി വയ്ക്കേണ്ടിയിരുന്ന ഈ ബന്ധത്തെക്കുറിച്ച് ഞാന്‍ സുഹൃദ്സദസ്സുകളില്‍ ഒരു ചെറുപുഞ്ചിരിയോടെ വാചാലനായി. Continue reading ആദ്യപ്രണയം

പോള്‍ നീരാളിയും സ്റ്റാറ്റിസ്റ്റിക്സും

പോള്‍പോള്‍
കടപ്പാട് : Tilla
ഉറവിടം : വിക്കിമീഡീയ കോമണ്‍സ്
ലൈസന്‍സ് : cc-by-sa-3.0

ഫുട്ബോള്‍ എന്നൊരു സാധനം ഉണ്ട് എന്നറിയാവുന്ന ലോകത്തിന്റെ വലിയൊരു ഭാഗത്തിലും ഇപ്പോള്‍ പോളാണ് താരം. മൂപ്പരുടെ പ്രവചനങ്ങള്‍ 50 ശതമാനത്തില്‍ കൂടുതല്‍ ശരിയാകുന്നതിലാണ് മാലോകര്‍ക്ക് അദ്ഭുതം – 83 ശതമാനമാണ് പോളിന്റെ വിജയശതമാനം. എന്നാല്‍ ഇത് എത്രത്തോളം അവിശ്വസിനീയമാണ്? Continue reading പോള്‍ നീരാളിയും സ്റ്റാറ്റിസ്റ്റിക്സും

ക്വിയര്‍ പ്രൈഡ്

377-ആം വകുപ്പിന്റെ പുനര്‍വായനയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് തൃശ്ശുരില്‍ ഇന്ന് ക്വിയര്‍ പ്രൈഡ് പരേഡ് നടക്കുന്നു.

Continue reading ക്വിയര്‍ പ്രൈഡ്

ചെറിയൊരു പോസ്റ്റ്

കുറേ വായിക്കാനും നാളെ ഒരു റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്യാനും ഉള്ള സ്ഥിതിക്ക് ഒരു പോസ്റ്റാകാമെന്നുവച്ചു (ഈ പോക്ക് പോയാല്‍ എന്നെയും അമേരിക്ക ആ പെങ്കൊച്ചിനെപ്പോലെ കരിമ്പട്ടികയില്‍ പെടുത്തുമെന്നാണ് ഉപ്പ പറയുന്നത്). സാധാരണ വലിച്ചുവാരി എഴുതുന്നതില്‍ നിന്ന് വിഭിന്നമായി ഈ പോസ്റ്റ് ചെറുതായിരിക്കും. ഒരു കാര്യം കൂടി, എന്നെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ ലോകത്തെപ്പറ്റിയോ ആരുടെയും ധാരണകളൊന്നും ഈ പോസ്റ്റ് വായിച്ച് മാറാന്‍ പോകുന്നില്ല, പുതിയ ജ്ഞാനമൊന്നും സിദ്ധിക്കാനും പോണില്ല.

Continue reading ചെറിയൊരു പോസ്റ്റ്