മടക്കം


അമേരിക്കന്‍ പര്യടനം അവസാനിക്കാറായി. രണ്ടു മണിക്കൂറിനുള്ളില്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇറങ്ങിക്കൊടുക്കണം. ലോസ് ആഞ്ചലസ് എയര്‍പ്പോര്‍ട്ടിലേക്ക് സൂപ്പര്‍ ഷട്ടില്‍. അവിടെ നിന്ന് നൂവാര്‍ക് എയര്‍പോര്‍ട്ടിലേക്ക്, പിന്നെ ഡല്‍ഹി, അവസാനം കാന്‍പൂര്‍. ഒക്കെ നേരാം വഴിക്ക് പോയാല്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്താം. ഹോസ്റ്റല്‍ മാറുന്നതിന്റെയും വൈകിയുള്ള രജിസ്ട്രേഷന്റെയും ഒക്കെ തലവേദനയാണ് കാത്തിരിക്കുന്നത്.

ഇവിടത്തെ രണ്ടുമാസം അടിപൊളിയായിരുന്നു. സ്ഥലവും ആളുകളുമെല്ലാം ചേര്‍ന്ന് ഒരുപിടി വളരെനല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു. കുറച്ച് ആലോചിച്ച് ഉണ്ടാക്കിയ ഒരു ലിസ്റ്റ് ഇതാ (വായിച്ചാല്‍ മൊത്തം മനസ്സിലായിക്കൊള്ളണമെന്നില്ല. കൂടെയുണ്ടായിരുന്ന, സിറ്റ്വേഷനറിയുന്ന കൂട്ടുകാര്‍ക്കേ ചിലതിന്റെയൊക്കെ അര്‍ത്ഥം പിടികിട്ടൂ).

പ്രൊജക്റ്റ് ശരിക്കും പറഞ്ഞാല്‍ തീര്‍ന്നിട്ടില്ല. ഐഐടിയില്‍ ചെന്നിട്ട് പണി തുടരണം. പ്രൊജക്റ്റ് ചെയ്യാന്‍ തുടങ്ങി കുറേ കഴിഞ്ഞാണ് വിഷയം ഇത്രയും ഇന്ററസ്റ്റിങ്ങ് ആണെന്ന് മനസ്സിലായത്. സ്റ്റേളിന്റെ കീഴില്‍ ഗവേഷണം നടത്താനായത് വളരെ നല്ല ഒരു അനുഭവമായിരുന്നു. സ്റ്റേള്‍ വളരെ ഓര്‍ഗനൈസ്ഡ് ആയിട്ടുള്ള വ്യക്തിയാണ്. വിഷയത്തിലാണെങ്കില്‍ നല്ല വിവരവും. എന്ത് ചെന്ന് ചോദിച്ചാലും കാര്യങ്ങളൊക്കെ ശരിക്ക് വിശദീകരിച്ചുതരുകയും ചെയ്യും. വെറുതെയല്ല മൂപ്പര് പുലിയാന്ന് എല്ലാരും പറഞ്ഞോണ്ടിരുന്നത്. മെന്ററാവുന്നെങ്കില്‍ ഇങ്ങനെ വേണം.

പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനുമുമ്പ് എല്ലാവരും സ്വന്തം ഗവേഷണത്തെക്കുറിച്ച് ഒരു പ്രസന്റേഷന്‍ നല്‍കുക എന്ന പരിപാടിയുണ്ട്. ഞങ്ങള്‍ ഐഐടി കാന്‍പൂരില്‍നിന്നുള്ളവര്‍ നേരത്തെ വന്നു, നേരത്തെ പോകുന്നു – ബാക്കി എഴുന്നൂറോളം വരുന്ന സര്‍ഫ് വിദ്യാര്‍ത്ഥികള്‍ ഒരു മാസത്തോളം സമയം കൂടി കാല്‍ടെക്കില്‍ കാണും. അതുകൊണ്ട് ഞങ്ങള്‍ മൂന്നുപേരുടെയും പ്രസന്റേഷന്‍ ബുധനാഴ്ച രാവിലെ പത്തുമണിക്കായിരുന്നു. ഐഐടി സ്വഭാവം വച്ച് ചൊവ്വാഴ്ച രാത്രി പതിനൊന്നരയ്ക്ക് പ്രസന്റേഷനുണ്ടാക്കാന്‍ തുടങ്ങി. നാലുമണിക്കൂറുകൊണ്ട് സാധനം ഒപ്പിച്ചു. രാവിലെ അതും കൊണ്ട് സ്റ്റേളിനെ കാണാന്‍ പോയി. സ്റ്റേള്‍ നിര്‍ദ്ദേശിച്ച രണ്ട് സെറ്റ് മാറ്റങ്ങളില്‍ ഒന്നേ ചെയ്തുതീര്‍ക്കാന്‍ സാധിച്ചുള്ളൂ. ഏതായാലും തൊള്ള തൊറന്നാല്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരിക്കാനുള്ള കഴിവ് പടച്ചോന്‍ തന്നതിനാല്‍ പ്രസന്റേഷന്‍ നന്നായി പോയി. കാല്‍ടെക്കില്‍ ചെന്ന് ഐഐടിയെ പറയിപ്പിച്ചു എന്ന ചീത്തപ്പേര് കേള്‍ക്കേണ്ടി വന്നില്ല. സാധനം ഇവിടെ കാണാം (വിവരമുള്ളവരോട് ഒരു സംശയം : ലേറ്റകില്‍ പിഡിഎഫ് ഉണ്ടാക്കുമ്പോള്‍ ചിത്രങ്ങള്‍ എംബെഡ് ചെയ്യാനുള്ള നല്ല വഴിയെന്താണ്? കുറച്ച് കച്ചറ കളിക്കേണ്ടിവന്നു ഈ standalone പിഡിഎഫ് ഉണ്ടാക്കാന്‍)

അമേരിക്കയില്‍ ചിലവഴിച്ച സമയം ഇത്ര ആസ്വാദ്യകരമാക്കിത്തീര്‍ത്ത എന്റെ കൂട്ടുകാര്‍ക്ക് പ്രത്യേകം നന്ദി.

രാഘവ്, മൈനാക്, ശര്‍മ്മിള, നാന്‍സി, യഷ് എന്നിവരോടൊപ്പം
രാഘവ്, മൈനാക്, ശര്‍മ്മിള, നാന്‍സി, യഷ് എന്നിവരോടൊപ്പം

ആ, ഇനി ഐഐടിയില്‍ എന്താവുമെന്ന് കാണണം. സാറ്റലൈറ്റ് ടീം എന്റെ ചോരകുടിക്കാന്‍ കാത്തിരിക്കുന്നുണ്ട്. ഒന്നുരണ്ട് കൊലകൊമ്പന്‍ കോഴ്സുകളുമുണ്ട്. ഈ പ്രൊജക്റ്റും അവിടെ പാതിയാക്കി ഇട്ടിട്ടുപോന്ന ടര്‍ബുലന്‍സ് പ്രൊജക്റ്റും തുടരുകയും വേണം. അതൊക്കെ അതിന്റെ വഴിക്ക് പോകുമെന്ന് വക്കാം. ഓരോ തവണ വല്ലിടത്തും പോകുമ്പഴും പരീക്ഷ അല്‍കുല്‍ത്താകുമ്പഴും ഒക്കെ ചെയ്യുന്നപോലെ ഇത്തവണയും എടുത്തിട്ടുള്ള ദൃഢപ്രതിജ്ഞകള്‍ക്ക് എന്തു സംഭവിക്കും എന്നതാണ് ഞാന്‍ കൂടുതല്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പിന്നെ മുകളിലെഴുതിയപോലെ ഹോസ്റ്റല്‍ മാറ്റം, ലേറ്റ് രെജിസ്ട്രേഷന്‍ ഒക്കെ. ഫോര്‍ത്ത് ഇയറായതുകൊണ്ട് സിംഗിള്‍ റൂം കിട്ടും. സഹമുറിയനായി രാഹുല്‍ ഇല്ലാത്ത ഹോസ്റ്റല്‍ ജീവിതം എങ്ങനെയിരിക്കുമെന്ന് കാണണം. സ്വഭാവം നന്നാക്കിയെടുക്കണം, വല്ലതും മര്യാദയ്ക്ക് വായിക്കാന്‍ തുടങ്ങണം (ഇതൊക്കെ പറച്ചിലേ ഉണ്ടാകൂ എന്നതിനാണ് കൂടുതല്‍ സാധ്യത)…

അപ്പോള്‍ എന്താകുമെന്ന് നോക്കാം അല്ലേ?
“It’s a magical world, Hobbes, ol’ buddy… Let’s go exploring!”

പിന്‍കുറിപ്പ് : ഏതാണ്ട് 12 മണിക്കൂര്‍ കണക്റ്റിങ്ങ് സമയമുണ്ടായിട്ടുകൂടി കഴിഞ്ഞതവണ നൂവാര്‍ക്കില്‍ ഫ്ലൈറ്റ് മിസ്സായി. ഇത്തവണ രണ്ടുമണിക്കൂറാണ് കണക്റ്റിങ്ങ് സമയം, എന്താകുമോ എന്തോ

Advertisements

3 thoughts on “മടക്കം”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )