കാലചക്രം

മുന്നറിയിപ്പ് : സ്വന്തം കണ്ണില്‍ കോല്‍ ഇരിക്കുമ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കരുത് എന്നതൊക്കെ ഈ പോസ്റ്റിന്റെ ആവശ്യത്തിന് മറക്കുക.

ഈ സാഹിത്യകാരന്‍മാര്‍ എന്ന വര്‍ഗ്ഗത്തെ എനിക്ക് വല്ല്യ ഇഷ്ടമില്ല. പ്രത്യേകിച്ച് കവികളെ. ഒരു കാര്യവുമില്ലാതെ സാധനങ്ങള്‍ കോമ്പ്ളിക്കേറ്റഡ് ആക്കും. പ്രാസം ഒപ്പിക്കാന്‍ വേണ്ടി വേണ്ടാത്തതൊക്കെ വലിച്ചുവാരി എഴുതും. രണ്ട് വരിയില്‍ തീര്‍ക്കാവുന്നത് കൊണ്ട് ഒരൊന്നൊന്നര പേജ് നിറയ്ക്കും. ഇവന്മാര്‍ക്കൊക്കെ അക്ഷരത്തിന്റെ എണ്ണമനുസരിച്ചാണോ കാശു കൊടുക്കുന്നത്?

Continue reading കാലചക്രം

Advertisements

ജ്യോതിശാസ്ത്രകവാടം

മലയാളം വിക്കിപീഡിയയില്‍ ജ്യോതിശാസ്ത്രകവാടം തുറന്നിരിക്കുന്നു.

ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

2009-ലെ അന്താരാഷ്ട്ര ഇന്ഫര്മാറ്റിക്സ് ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമംഗങ്ങള് ഇവരാണ്:

  1. കേശവ് ധന്ധാനിയ (കൊല്‍കത്ത)
  2. പ്രശാന്ത് വി (ചെന്നൈ)
  3. അധിരാജ് സൊമാനി (കൊല്‍കത്ത)
  4. ശ്രീവത്സന്‍ ബാലകൃഷ്ണന്‍ (ചെന്നൈ)

ടീം ലീഡര്‍മാര്‍:

  1. മാധവന്‍ മുകുന്ദ് (ചെന്നൈ)
  2. നാരായണ്‍ കുമാര്‍ (ചെന്നൈ)

ജൂണ്‍ 17 മുതല്‍ ജൂലൈ 2 വരെ ബാംഗ്ലൂരില് വച്ചു നടന്ന ട്രെയിനിങ് കാമ്പില്‍ നിന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ആഗസ്റ്റ് 8 മുതല്‍ 15 വരെ ബള്‍ഗേറിയയിലെ പ്ലോവ്ഡിവില്‍ വച്ചാണ് ഈ വര്ഷത്തെ അന്താരാഷ്ട്ര ഒളിമ്പ്യാഡ് നടക്കുന്നത്.

ചില ലിങ്കുകള്‍: