എന്‍ട്രന്‍സ്

ജെഇഇ റിസള്‍ട്ട് വന്നു. കുറച്ചു ദിവസമായി. എല്ലാ വര്‍ഷവും നടക്കുന്നപോലെ കരിയര്‍ കൗണ്‍സലിംഗ് (ശ്ശൊ എനിക്ക് വയ്യ) ചോദിച്ച് ഇന്നൊരുത്തന്‍ വന്നപ്പോഴാണ് റിസള്‍ട്ട് വന്ന കാര്യമറിയുന്നത്. കേരള എന്‍ട്രന്‍സ് റിസള്‍ട്ടും വന്നുപോയതറിഞ്ഞില്ല. അങ്ങനെ ശ്രദ്ധിക്കാറില്ല. ഒരു മൂന്നുകൊല്ലം മുമ്പ് എന്തായിരുന്നു കഥ?

Continue reading എന്‍ട്രന്‍സ്

ഒരു ദസ്സയുടെ മരണവും ഉയിര്‍ത്തെഴുന്നേല്‍പും

വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജന്തുവര്‍ഗ്ഗമാണ് ദസ്സ. ദിനോസറുകളെപ്പോലെ ഉല്‍ക്കാപതനമോ ഡോഡോ പക്ഷികളെപ്പോലെ മനുഷ്യന്റെ ഇടപെടലോ അല്ല ഇവയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സ്വന്തം പ്രവൃത്തികളും ഹോമോസാപിയന്‍സ് പ്രൊഫസര്‍മാരിക്കസ് എന്ന ശാസ്ത്രനാമമുള്ള വേട്ടമൃഗങ്ങളുടെ ആക്രമണവുമാണ് ഇവയെ ചരിത്രപുസ്തകങ്ങളിലേക്ക് മറയാന്‍ നിര്‍ബന്ധിതരാക്കിക്കൊണ്ടിരിക്കുന്നത്.

Continue reading ഒരു ദസ്സയുടെ മരണവും ഉയിര്‍ത്തെഴുന്നേല്‍പും

സോഫ്റ്റ്‌വെയര്‍ പൈറസി

ആദ്യം തന്നെ പറയാം – എന്റെ ലാപ്ടോപ്പില്‍ ഒരു പൈററ്റഡ് സോഫ്റ്റ്‌വെയര്‍ പോലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അതിന്റെ ആവശ്യം വരാറില്ല. ഉബുണ്ടു ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 7 ഐഐടിയും മൈക്രോസോഫ്റ്റുമായുള്ള അറേഞ്ച്മെന്റ് വഴി കിട്ടിയതാണ്.നാലാം സെമസ്റ്ററിലെ ഫിലോസഫി കോഴ്സില്‍ സോഫ്റ്റ്‌വെയര്‍ പൈറസിയെക്കുറിച്ച് ഒരു അസൈന്‍മെന്റുണ്ടായിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള ഡിസ്കഷന്റെ രൂപത്തിലാണ് എഴുതാനാവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഒരു ഡെലിബറേഷന്‍ നടത്തേണ്ടി വന്നപ്പോള്‍ ഓര്‍മ്മ വന്നതാണ് (കൂടുതല്‍ ഡീറ്റെയില്‍സ് തരുന്നില്ല :)). ലിങ്ക് ഇവിടെ ഇടുന്നു

അഭിപ്രായങ്ങള്‍?

ഞാന്‍ എഴുതിയതിന് എതിരഭിപ്രായത്തോടെ നന്നായി എഴുതിയ ഒരു ബാച്ച്മേറ്റുണ്ടായിരുന്നു. അവന്റെ അസൈന്‍മെന്റിന്റെ ലിങ്ക് കിട്ടിയാല്‍ അതും ഇടാം

പിന്‍കുറിപ്പ് : Reasoning is always clouded by prejudice. I am prejudiced

ഒന്നാം വാരം

ഞാനാകെ ചൂടിലാണ്.ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് ഇന്ത്യക്കാര്‍ (ഇറ്റാലിയനെ വിട്ടുകള – അതൊരു രാത്രിഞ്ചരനാണ്). വല്ലതും തിന്നാനുണ്ടാക്കല്‍ (എന്നുവച്ചാല്‍ ടിന്നിലടച്ച സാധനം ചൂടാക്കല്‍), പാത്രം കഴുകല്‍, വീട് വൃത്തിയാക്കല്‍ ഒക്കെ സ്വയം ചെയ്യണം. ഇതിന്റെ പകുതി പണിയില്ലാഞ്ഞിട്ടുകൂടി ഐഐടിയില്‍ എനിക്ക് പ്രാന്തായിട്ടുണ്ട്. സ്വയം പുകഴ്ത്തരുതല്ലോ; ഇങ്ങനത്തെ പണിയൊക്കെ ഞാന്‍ എത്ര നന്നായി ചെയ്യും എന്ന് ഉമ്മയോട് ചോദിച്ചാല്‍ പറഞ്ഞുതരും. ഇപ്പോള്‍ റൊട്ടേഷനനുസരിച്ച് ബാത്ത്റൂമിലെ സിങ്ക് കഴുകി വരുകയാണ് (ആക്ച്വലി രണ്ട് ബാത്ത്റൂമുണ്ട്. മറ്റേതിലെ സിങ്ക് ഒന്ന് കണ്ടതോടെ അത് അടുത്ത റൊട്ടേഷന്‍കാരന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന് ഞാന്‍ ബുദ്ധിപൂര്‍വം തീരുമാനിച്ചു). ഉരച്ചുരച്ച് വന്നപ്പോള്‍ ആരോടൊക്കെയോ തോന്നിയ ദേഷ്യം മറക്കാന്‍ വേണ്ടി ഞാന്‍ സില്‍സില രണ്ടു പ്രാവശ്യം കണ്ടു. മറന്നു. അതുകൊണ്ട് സിങ്ക് കഴുകിയതിന്റെ ഭീകരമായ വര്‍ണ്ണനകളൊന്നും ബ്ലോഗിലിടാന്‍ പറ്റിയില്ല.

Continue reading ഒന്നാം വാരം

കൂടിപ്പോയാല്‍ എന്തു സംഭവിക്കും?

അവസാനം അമേരിക്കയിലും കാലുകുത്തി.

ഒരു തവണ അമേരിക്ക കാണണമെന്നൊരു ആഗ്രഹം. സ്വന്തം കീശയില്‍ നിന്ന് പൈസ ചെലവാകരുതെന്നും ആഗ്രഹം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ജ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി സമ്മര്‍ പ്രൊജക്ടിന് കാല്‍ടെക്കിലേക്ക് തിരിച്ചു. ഇവിടെ ജീവിതം എത്ര എക്സൈറ്റിങ്ങ് ആയിരിക്കും എന്നറിഞ്ഞുകൂട. രണ്ടര മാസം കുത്തിയിരുന്ന് കാര്യമായി എന്തെങ്കിലും ചെയ്യണം. ഇടക്ക് അടുത്തുള്ള ഒന്നുരണ്ട് സ്ഥലങ്ങളും കാണണം. ആകെപ്പാടെ ബ്ലോഗെഴുതിയാല്‍ വായിക്കുന്നവരൊക്കെ ഉറങ്ങി വീഴുന്ന ജീവിതമാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ എന്തൊക്കെ പറഞ്ഞാലും തുടക്കം അടിപൊളിയായിരുന്നു.

ആക്ച്വലി കസബിനെ എന്തുചെയ്യണമായിരുന്നു?

എല്ലാവരും നിര്‍ത്താതെ ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. ഞാനും കൂടി എഴുതിയതുകൊണ്ട് പ്രത്യേകിച്ച് പുതിയ കണ്ടെത്തലൊന്നും പുറത്തുവരാന്‍ പോകുന്നില്ല. ഏതായാലും വീട്ടിലിരിക്കുകയാണ്. അനിയന്‍ പരീക്ഷയ്ക്ക് പഠിക്കുകയായതുകൊണ്ട് ഭയങ്കര ബോറടി. വല്ലതും എഴുതിക്കളയാമെന്ന് വച്ചു – അത്രയേ ഉള്ളൂ.

Continue reading ആക്ച്വലി കസബിനെ എന്തുചെയ്യണമായിരുന്നു?