ഓര്‍മ്മയിലെ ഓണം


വീണ്ടും ഒരോണക്കാലം.

വീട്ടില്‍ ഓണമാഘോഷിക്കാറില്ല. പിന്നെന്തൊക്കെയാണ് ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍?

ഫസ്റ്റ് ടേം പരീക്ഷ, പിന്നെ പത്തു ദിവസത്തെ അവധി. സ്കൂളില്‍ നിന്നും പഠനത്തില്‍ നിന്നും ഹോംവര്‍ക്കുകളില്‍ നിന്നുമൊക്കെ അവധി. തുടര്‍ന്ന് പഠിപ്പിക്കാന്‍ പോകുന്ന ഭാഗങ്ങളൊക്കെ വായിച്ചുവയ്ക്കാന്‍ വീട്ടില്‍ നിന്ന് നോട്ടിഫിക്കേഷന്‍ കിട്ടുമെങ്കിലും അതൊക്കെ അവഗണിച്ച് പത്ത് ദിവസം സമ്പൂര്‍ണ്ണ ആര്‍മ്മാദം. ഒടുവില്‍ സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ പരീക്ഷപ്പേപ്പറുകളൊക്കെ തിരിച്ചുകിട്ടുന്ന നെഞ്ചിടിപ്പ് (പ്രൈവറ്റ് സ്കൂളില്‍ പഠിക്കുന്നതിന്റെ ഓരോ ദോഷങ്ങളേ).

ചെലവൂര് താമസിച്ചിരുന്ന കാലത്ത് ചെട്ട്യാരങ്കിളിന്റെ വീട്ടിലെ ഓണസദ്യ. എബിയുടെയും മുനീറിന്റെയും കുടുംബങ്ങളോടൊപ്പം തറയില്‍ ചമ്രം പടിഞ്ഞിരുന്ന് വാഴയിലയില്‍ സദ്യ. നോണ്‍വെജില്ലാത്ത ഒരേയൊരു വിശേഷാവസരഭക്ഷണം. ഇഞ്ചിക്കറി, ശര്‍ക്കരയുപ്പേരി എന്നീ അദ്ഭുതവസ്തുക്കള്‍. ഏറ്റവും കെയര്‍ഫ്രീയായി ജീവിച്ച ഒരു കാലത്തിന്റെ ഓര്‍മ്മകള്‍.

സ്കൂളിലെ ഓണപ്പരിപാടികള്‍. ഒരു ഗ്ലാസ്സ് പായസം. ക്ലാസ്സില്‍ പൂക്കളമിടുന്ന പരിപാടികളില്‍ ചേരാതെയുള്ള മുങ്ങിനടപ്പ്. എന്നെ ഒന്ന് മുണ്ടുടുത്ത് കണ്ടിട്ട് ചാകാനാണ് ആഗ്രഹമെന്ന് പറഞ്ഞുകൊണ്ട് ആരാധകന്മാരുടെയും ആരാധികമാരുടെയും കണ്ണീരോടെയുള്ള അഭ്യര്‍ത്ഥനകള്‍.

ടെലിവിഷനിലെ ഓണപ്പരിപാടികള്‍. വീട്ടില്‍ കേബിള്‍ ടിവിയില്ലാത്ത കാലമായിരുന്നു – ദൂരദര്‍ശന്‍ മെനക്കെട്ട് വല്ലതും നല്ലത് കാണിക്കാന്‍ ശ്രമിക്കുന്ന സമയം

സത്യമായും ഇത്രയേ ഉള്ളൂ. അല്ലാതെ നൊസ്റ്റാള്‍ജിയ ലേഖനങ്ങളിലും കവിതകളിലുമൊക്കെ കാണുന്ന ഒരുവക കോപ്പുമില്ല.

എന്റെ തലമുറയിലെ ആര്‍ക്കെങ്കിലും ഉണ്ടോ?

പിന്‍കുറിപ്പ്
1. നേരിട്ട് ടൈപ് ചെയ്യാതെ ആദ്യം കടലാസില്‍ എഴുതിയശേഷം കമ്പ്യൂട്ടറിലേക്ക് തട്ടുന്ന ആദ്യത്തെ പോസ്റ്റാണ്. വെറുതെ, ഓരോ പ്രാന്ത്
2. കാക്കക്കൂട്ടില്‍ നിന്നുള്ള ഓണസംബന്ധിയായ മറ്റു പോസ്റ്റുകള്‍ : ശ്വേതാംബരി, ഹോപ്‌ലെസ്, കാവ്യ

Advertisements

3 thoughts on “ഓര്‍മ്മയിലെ ഓണം”

 1. “എന്നെ ഒന്ന് മുണ്ടുടുത്ത് കണ്ടിട്ട് ചാകാനാണ് ആഗ്രഹമെന്ന് പറഞ്ഞുകൊണ്ട് ആരാധകന്മാരുടെയും ആരാധികമാരുടെയും കണ്ണീരോടെയുള്ള അഭ്യര്‍ത്ഥനകള്‍……………….” — തള്ളേ കൊള്ളാം !
  പിന്നെ നന്‍മഗനെ , trust me , people will soon start to learn malayalam , just to understand and appreciate your hilarious Buzz/Blog posts ….

  Like

 2. “നോണ്‍വെജില്ലാത്ത ഒരേയൊരു വിശേഷാവസരഭക്ഷണം.” മാഷേ.. എല്ലായിടത്തും അങ്ങനെയല്ലാട്ടോ.. ചിലയിടത്ത് മീനും, ചിക്കനും, എല്ലാം ഉണ്ടാവും.

  Like

 3. മാഷെ…എന്റെം ഓണം ഇത് പോലെതന്നെ ആയിരുന്നു…വല്യ വല്യ ഓര്‍മ്മകളൊന്നും എനിക്കും പറയാനില്ല…നമുടെ എല്ലാവരുടെയും ഓണക്കാലം ഇതുതന്നെ അല്ലെ….പരീക്ഷ പേപ്പറും, വീട്ടില്‍ നിന്നുള്ള പഠികാനുള്ള നിര്‍ബന്ധവും, ഓണസദ്യയും, ടിവിയും…ഇതില്‍ കൂടുതലായി വീട്ടില്‍ ഒരു ഊഞ്ഞാല്‍ കൂടി ഉണ്ടായിരുന്നു എന്ന് മാത്രം…

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )