ഉറുമ്പിന്‍കൂട്ടം


ഞാനൊന്നുറങ്ങിയിട്ട് എത്രയോ നാളായി

എന്നും
ലോകം ഇരുട്ടില്‍ മുങ്ങുന്നതിനുമുമ്പുതന്നെ
ഇരമ്പങ്ങളെയെല്ലാം മുറിക്കുപുറത്താക്കി വാതിലടച്ച്
മൃദുവായ മെത്തയിലേക്കുവീണ്
രാവിന്റെ തണുത്ത കമ്പളം ഞാന്‍ പുതയ്ക്കും

എന്റെ കണ്ണടയാന്‍ തുടങ്ങുമ്പോഴേക്കും
ഏതോ പുറ്റുകളുടെ ഇരുണ്ട അറകളില്‍ നിന്ന്
ഉറുമ്പുകള്‍ കൂട്ടമായി പുറത്തുവരും
മനസ്സിന്റെ ചുമരുകളിലാകെ അരിച്ചുനടക്കാന്‍ തുടങ്ങും
ഉള്ളില്‍ മാര്‍ദ്ദവ്വമുള്ള എല്ലാത്തിലും കടിച്ചുപറിക്കും

വേദന സഹിക്കാനാകാതെ ഞാന്‍ പുളയും
എന്റെ നിലവിളികള്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടും
തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറുമ്പുകളെ തട്ടിമാറ്റാന്‍ ശ്രമിക്കുമ്പോള്‍
അവ കൂടുതല്‍ ശക്തിയോടെ കടിക്കും
ഒടുവില്‍ നേരം പുലര്‍ന്ന്
ഏതോ അജ്ഞാതലോകത്തേക്ക് അവ മടങ്ങുമ്പോഴേക്ക്
എന്റെ നെഞ്ചും കണ്ണുകളും ആകെ ചുവന്നിരുണ്ടിരിക്കും

എല്ലാവരും പറയുന്നു
ഉറക്കഗുളികകള്‍ കഴിച്ച് സുഖമായി കണ്ണുകളടയ്ക്കാന്‍
എന്നാലെനിക്ക് പേടിയാണ്
അവ പിന്നീടൊരിക്കലും തുറന്നില്ലെങ്കിലോ എന്ന്
ഉറുമ്പുകളെ കൂട്ടത്തോടെ കൊന്നൊടുക്കാനായി മനസ്സില്‍ വിഷം തളിക്കാനും വയ്യ

ഓരോ ഉറുമ്പിനെയും വെറുത്ത്
ശപിച്ച്
അശാന്തനായി ഞാന്‍ എത്രയോ രാവുകള്‍ തള്ളിനീക്കി
സ്വപ്നം കാണുന്നതുപോലും ഒരു പകല്‍ക്കിനാവായി

ഭ്രാന്തുപിടിപ്പിക്കുന്ന നീണ്ട കാത്തിരിപ്പിനൊടുവില്‍
ഇന്ന് ഞാന്‍ സുഖമായുറങ്ങി
ദിവസങ്ങളുടെ കണക്കുതീര്‍ത്തശേഷം
ഉണര്‍ന്ന് അദ്ഭുതത്തോടെ ചുഴിഞ്ഞുനോക്കുമ്പോള്‍
ഉറുമ്പിന്‍കൂട്ടമാകെ ചത്തുമലച്ചിരിക്കുന്നു

വിശന്നിട്ടാണ്
മനസ്സാകെ മരുഭൂമിയായി മാറിയിരിക്കുന്നു
നക്കാനോ കടിക്കാനോ ഒന്നും അവിടെയിനി ബാക്കിയില്ല
എങ്ങും ശവങ്ങള്‍ ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ടുണ്ട്

എങ്കിലും ഞാന്‍ സന്തോഷവാനാണ്
ഈ ഉറുമ്പുകളെ കടിച്ചുകീറാനായി
എങ്ങുനിന്നോ ഒരു ഉറുമ്പിന്‍കൂട്ടം കൂടിയെത്തുംവരെയെങ്കിലും
എനിക്കിനി സുഖമായുറങ്ങാമല്ലോ

Advertisements

9 thoughts on “ഉറുമ്പിന്‍കൂട്ടം”

 1. മനസ്സിലുള്ള ആശയം നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രവീണ്‍ പറഞ്ഞ പോലെ
  എന്തോ കഥ പറയുംപോലെ തോന്നുന്നു.
  എല്ലാ ഭാവുകങ്ങളും നേരുന്നു.

  Like

 2. വായിച്ചു.എഴുത്തുകാരന്റെ സഹായത്തോടെ കുറച്ചുകൂടി നന്നായി മനസിലാക്കാന്‍ സാധിച്ചു.വളരെ നനായിരിക്കുന്നു. ഉഗ്രന്‍ ആശയം. അവതരിപ്പിച്ച രീതിയും നന്നായിട്ടുണ്ട്.
  ഏറ്റവും ആദ്യം എഴുതിയ വരി കവിതയുടെ ഭാഗമല്ല എന്ന് വിചാരിക്കുന്നു.
  ആറാമത്തെ ഖണ്ഡിക വരെ ഒരു മുറിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞിരുന്നത്. എഴാമത്തെ ഖണ്ഡിക എത്തിയപ്പോള്‍ എങ്ങൂ ഒരു മരുഭൂമിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുകയാണ് കവി ചെയ്തത്.എട്ടാമത്തെ ഖണ്ഡികയില്‍ വീണ്ടും തിരിച്ചു മുറിയിലേക്ക്. എന്റെ അഭിപ്രായത്തില്‍, ഏഴാമത്തെ ഖണ്ഡിക, ബാക്കി ഖണ്ടികകളില്‍ നിന്നും അല്പം വേറിട്ട്‌ നില്‍ക്കുന്നത് പോലെ തോന്നുന്നു.അതില്ലായിരുന്നില്ലെങ്കിലും കാവ്യഭാങ്ങിക്ക് ഒരു കുറവും വരില്ലായിരുന്നല്ലോ.ഉറുമ്പുകളുടെ ഭക്ഷണമാണ് മരുഭൂമിയിലെ ശവങ്ങള്‍ എന്നത് മനസിലാക്കാന്‍ എഴുത്തുകാരനോട്‌ തന്നെ ചോദിക്കേണ്ടി വന്നു.
  ഇനിയും ധാരാളം എഴുതുമല്ലോ.

  Like

 3. suhrethey oru cheriya samsayam. ee offline ayyi malayalm type cheyyan enthaanu maargam njan upayogikkunnathu win XP, pinney varamozhi1.08.03 . , varamozhiyil typu cheythathiney enganey nettil kedukoodathey post cheyyam. pls help me

  Like

  1. വരമൊഴിയില്‍ യൂനികോഡ് ഫോണ്ട് ഉപയോഗിച്ച് ടൈപ് ചെയ്തത് നെറ്റില്‍ പേസ്റ്റ് ചെയ്യാമല്ലോ. വെറുതെ കോപി-പേസ്റ്റ് ചെയ്താ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ എന്താണ് പ്രശ്നം?

   Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )