നീതിദേവത


കാത്തിരിക്കാനാവശ്യപ്പെട്ട്
അര്‍ദ്ധരാത്രിക്ക് പിരിഞ്ഞുപോയവര്‍
ഒരു യുഗം കഴിഞ്ഞ് തിരിച്ചെത്തി
വിഷം നിറഞ്ഞ എന്റെ
എല്ലുകള്‍ തോണ്ടിയെടുത്തു

ഉറങ്ങിക്കിടക്കുകയായിരുന്ന എന്നെ
മുഖത്തെന്തോ കുടഞ്ഞുണര്‍ത്തി
ശ്വസിക്കാന്‍ പണിപ്പെട്ട്
ഉള്ളും പുറവും നീറി
ഞാന്‍ എഴുന്നേറ്റുനിന്നു

വികലമായ കൈകള്‍ കൊണ്ട്
പൊള്ളുന്ന സൂര്യനെ ഞാന്‍
കണ്ണില്‍ നിന്നകറ്റി
രക്ഷപ്പെടാന്‍ ശ്രമിക്കാഞ്ഞിട്ടും
അവരെന്നെ ചങ്ങലയ്ക്കിട്ടു

നാറുന്ന തെരുവുകളിലൂടെ വലിച്ചിഴച്ച്
മാറാലനിറഞ്ഞ ഒരു മുറിയിലേക്ക്
അവരെന്നെ കൊണ്ടുപോയി
ഇത്തിരിവെട്ടത്തില്‍ ഞാന്‍
എനിക്കുചുറ്റും മുഖങ്ങളെ പരതി

അവരെന്നെ സ്വതന്ത്രനാക്കി
മേലാകെ വെള്ളപൂശി
വെള്ളവസ്ത്രം ധരിപ്പിച്ചു
കൈകളില്‍ തുരുമ്പിച്ച ഒരു വാളും
ഒരു തുലാസും വെച്ചുതന്നു

പിന്നെയൊരു കറുത്ത തുണികൊണ്ട്
അവരെന്റെ കണ്ണുകള്‍ മൂടി
ഇപ്പോള്‍ വീണ്ടും വിഷപ്പുക മണക്കുന്നു
എനിക്കൊന്നും കാണാനാകുന്നില്ലല്ലോ
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്?

പിന്‍കുറിപ്പ് : ഞാനും എന്റെ കൂട്ടുകാരും ചേര്‍ന്ന് ഭോപാല്‍ വിഷയമാക്കി കവിതകളെഴുതി ഒരുമിച്ച് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമാണിത്. “സീരീസിലെ” മറ്റ് കവിതകള്‍ : പ്രവീണ്‍, നത (ഇംഗ്ലീഷാണ്). ഈ കവിതയെ ഭീകരമായി കൊന്ന് കൊലവിളിച്ച ഒരു തര്‍ജ്ജമ ഇവിടെക്കാണാം. കാവ്യയുടെയും ശ്രീജിത്തിന്റെയും പോസ്റ്റുകളും കാണുക.

Advertisements

5 thoughts on “നീതിദേവത”

  1. ആശയം മുഴുവനായും മനസിലാക്കാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.അന്തരാര്തങ്ങള്‍ കുറച്ചൊക്കെ മനസിലായി(അതിനു സഹായകമായത് English version ആണ്).കവിതയില്‍ ഒരു കാര്യം ശ്രദ്ദിച്ചു. വളരെ ശക്തമായ images ആണ് Raziman വരച്ചുകാനിചിരിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാമതൊന്നു വായിക്കാന്‍, പേടിപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ ഒന്നുകൂടി കടന്നു പോകാന്‍ ചെറിയ ഒരു പേടി 🙂 ആദ്യ വായനയില്‍ നിന്ന് തന്നെ പറയട്ടെ, വളരെ നന്നായിട്ടുണ്ട്. ഖണ്ഡികകള്‍ തമ്മില്‍ ‘continuity’ ഉണ്ട്. ഇനിയും എഴുതുമല്ലോ..

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )