ഇരുട്ടിന്റെ രണ്ടുതുള്ളി


നക്ഷത്രങ്ങളില്‍ നിന്നുതിര്‍ന്ന്

അഴുക്കുനിറഞ്ഞ മൂലകളില്‍ നിന്ന്
പൊടിതട്ടിയെടുക്കുമ്പോള്‍
വേദനിച്ച്

തുരുമ്പിച്ച ചങ്ങലക്കണ്ണികള്‍ക്കിടയിലൂടെ
നിശ്ശബ്ദമായി ഒലിക്കുമ്പോള്‍
പുഞ്ചിരിച്ച്

വഴിയോരത്ത് പാതി ചാരിയ
വാതിലിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നവരെ
അവഗണിച്ച്

പിന്നിട്ട വഴികളില്‍ ഉപ്പുവിതറി
ഓരോ മണ്‍തരിയെയും കരയിച്ച്
ചിരിപ്പിച്ച്

ഒടുവില്‍ ശൂന്യതയിലെങ്ങോ അമരാനൊരുങ്ങവേ
മടക്കമില്ലാത്ത ആഴങ്ങളിലേക്ക്
ഇറ്റുവീഴുന്നു

ഇരുട്ടിന്റെ രണ്ടുതുള്ളി

Advertisements

7 thoughts on “ഇരുട്ടിന്റെ രണ്ടുതുള്ളി”

 1. എന്തേ? സ്ഥായിഭാവം ദുഖമാണെന്ന് തോന്നുന്നുവെല്ലോ?
  ഒരു സജീവ അഗ്നിപര്‍വ്വതം പോലെ..
  ഇനിയുമെന്തൊക്കെയോ…പുറത്തേക്ക് വമിക്കാനുണ്ടല്ലോ??
  പോരട്ടെ!!!

  Like

 2. നന്നായിരിക്കുന്നു.ചങ്ങലക്കന്നികളിലൂടെ ഒളിക്കുമ്പോള്‍ മാത്രം കണ്ണുനീര്‍ത്തുള്ളി പുഞ്ചിരിക്കുന്നതെന്തുക്നോട് എന്ന് മനസിലായില്ല. ഇപ്പോള്‍ ഹൃദയസ്പര്‍ശിയായ ഇത്തരം ഒരു കവിത എഴുതാന്‍ കാരണം?
  ദുഃഖം നിഴാളിക്കുന്നുന്ടെന്നു പറയാതെ വയ്യ. കുറച്ചുകൂടി ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കവിത വിപുലീകരിക്കാംയിരുന്നു.
  ഇനിയം എഴുതുമല്ലോ.

  Like

  1. കവിതയുടെ അര്‍ത്ഥം വിശദീകരിക്കേണ്ടതില്ല എന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. ഇത് തെറ്റിച്ച് അച്ചടക്കനടപടിക്ക് വിധേയനാകാന്‍ താല്‍പര്യമില്ല. എങ്കിലും കവിതയുടെ മൊത്തം തീം മനസ്സിലായെങ്കില്‍ ഈ ഇമേജും മനസ്സിലാകേണ്ടതാണല്ലോ (ആശയം ഗദ്യത്തില്‍ തന്നെ കണ്‍വേ ചെയ്യാന്‍ എനിക്ക് ആകാറില്ല. പിന്നല്ലേ പദ്യം).

   എന്താന്നറിയില്ല. കഴിഞ്ഞ കുറേ ദിവസമായി മനസ്സും ചിന്തകളും വല്ലാതെ ഇരുണ്ടിരിക്കുന്നു. വല്ലാത്ത അസ്വസ്ഥത. അല്ലെങ്കില്‍ ഞാന്‍ കവിത തന്നെ എഴുതാറില്ല. ഇതും അങ്ങനെ എഴുതിയതായിരുന്നു

   Like

 3. “ഉള്‍കാമ്പിലൂറും ഇരുട്ടിന്റെ തുള്ളികള്‍ ,
  മുകില്‍ കീറി പെയുന്ന കണ്ണ്നീര്‍ പോലെ….”

  ഇനിയുമെഴുതുക…

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )