റിലേഷന്‍ഷിപ് കൗണ്‍സലിങ്ങ്


मुबारकेंतुम्हेंकितुम
किसीकेनूरहोगए
किसीकेइतनेपासहो
किसबसेदूरहोगए

How close CAN you get to someone?

ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം അടുക്കാന്‍ സാധിക്കും? ഒരാളോടുള്ള അടുപ്പം കാരണം ലോകത്ത് മറ്റെല്ലാവരില്‍ നിന്നും അകലെയാകാനാകുമോ?

സാധാരണ പരിചയപ്പെടുന്ന മനുഷ്യരെ നാം വസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായി കാണാറുണ്ടോ? തിന്നുക എന്ന ആവശ്യത്തിനുള്ളതാണ് ചോറ്. ചോറുണ്ടാക്കുക എന്ന ആവശ്യത്തിനുള്ളതാണ് അരി. അരി നമുക്ക് വില്‍ക്കുക എന്ന ആവശ്യത്തിനുള്ളതാണ് പീടികക്കാരന്‍? അതിലുപരി ആ മനുഷ്യന്റെ അസ്തിത്വത്തിന് നാം കാരണം വല്ലതും കല്‍പിക്കാറുണ്ടോ?

കുറേ വസ്തുക്കള്‍ക്കിടയില്‍ വല്ലപ്പോഴും നാം ഒരു മുഖത്തെ തിരിച്ചറിയുന്നു. അതോടെ കാര്യങ്ങള്‍ മാറുന്നു. മറ്റൊരു മനുഷ്യന്റെ പുഞ്ചിരിയില്‍ നാം സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നു. സ്വന്തം ചെറിയ ചെറിയ ഇഷ്ടങ്ങളെ ബലി നല്‍കാന്‍ തയ്യാറാകുന്നു.

എന്നാല്‍ ഏതുവരെ? എപ്പോഴും ചെറിയൊരകലം എല്ലാവരില്‍ നിന്നും പാലിക്കാന്‍ നാം ശ്രദ്ധിക്കാറില്ലേ?

ഇല്ലെങ്കിലാണ്‌ പ്രശ്നം. ശാശ്വതമല്ലാത്ത എന്തിനോടും അധികം attached ആകുന്നത് നല്ലതല്ല. പ്രിയപ്പെട്ട വാച്ച് ഒരിക്കല്‍ നടത്തം നില്‍ക്കും. പ്രിയപ്പെട്ട കളിക്കാരന്‍ ഒരു ദിവസം റിട്ടയര്‍ ചെയ്യും. പ്രിയപ്പെട്ട വ്യക്തി പൊടുന്നനെ മരിക്കും. ശാശ്വതമെന്ന് വ്യാമോഹിച്ച ബന്ധങ്ങള്‍ മുറിയും.

മോഹങ്ങളുണ്ടേങ്കിലേ മോഹഭംഗങ്ങളുണ്ടാകൂ (എന്റെ വല്ല്യാപ്പാനെക്കാളൂം പ്രായമുള്ള ഡയലോഗായിരിക്കും). എന്നുവച്ച് മോഹങ്ങള്‍ ഉപേക്ഷിക്കാനല്ല. കുറച്ചുകൂടി പ്രായോഗികവും റാഷണലും ആകണമെന്നു മാത്രം. കാന്തികചാര്‍ജ്ജുകള്‍ കണ്ടുപിടിക്കുക, P=NP പരികല്‍പന തെളിയിക്കുക, ഹിഗ്ഗ്സ് ബോസോണ്‍ ഇല്ലെന്ന് തെളിയിക്കുക, റീമാന്‍ സീറ്റ പരികല്‍പന തെളിയിക്കുക – ഇതൊക്കെയാണ്‌ (ഐ മീന്‍, എല്ലാം വേണം) എന്റെ ചില മോഹങ്ങള്‍. പ്രായോഗികമോ റാഷണലോ ആണെന്ന് അവകാശവാദം ഉന്നയിക്കുന്നില്ല. ഇവയൊന്നും നടന്നിട്ടില്ലെങ്കിലും ജീവിതം ബാക്കിയുണ്ട് എന്നൊരു ബോധം വേണമെന്ന് മാത്രം

(മുകളില്‍ പറഞ്ഞ കാര്യങ്ങളും ലിങ്കുകളുമൊന്നും [ലിങ്ക് വെറുതെ വായിച്ചു നോക്കാന്‍ നിന്നിട്ടല്ലേ, ഞാന്‍ പറഞ്ഞിരുന്നോ വായിക്കാന്‍?] മനസ്സിലായില്ലെങ്കില്‍ കുറച്ചുകൂടി സിമ്പിളായി വിശദീകരിക്കാം)

അതുവരെ റാഷണലായി നിന്നിരുന്ന രമണനെ നട്ടപ്പാതിരക്ക് കൊടുങ്കാട്ടില്‍ കൊണ്ടുപോയി മാലയിട്ട് ചന്ദ്രിക വഴിതെറ്റിക്കുന്നു (സത്യമായും ഇങ്ങനെ നീണ്ട കവിതകളൊന്നും വായിക്കാന്‍ എന്നെക്കൊണ്ടാകില്ല. ഈ പേജില്‍ നിന്ന് തട്ടിയതാണ്‌). അച്ഛന്‍ കെട്ടിച്ചുവിടാന്‍ തീരുമാനിക്കുന്നതോടെ ചന്ദ്രികയുടെ തകര്‍ക്കാനാകാത്ത വിശ്വാസത്തിന്റെ കാറ്റു പോകുന്നു, തലയില്‍ ബോധം കിളിര്‍ക്കുന്നു. പൊട്ടിത്തകര്‍ന്ന കിനാക്കളൊക്കെക്കൂടി തലയില്‍ വീഴുമ്പോള്‍ കുടിച്ച് ഇഞ്ചിഞ്ചായി ചാകാന്‍ നില്‍ക്കാതെ ഡീസന്റായി രമണന്‍ കയറെടുക്കുന്നു.

കഠിനമായ ഹൃദയവേദന; ഇങ്ങനെ അല്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മവീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം…. പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം….. എനിക്ക് പാട്ടുപാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നുപോയി – കൂപ്പുകൈ.

വിടപറയുന്നെങ്കില്‍ ഇങ്ങനെ പറയണം. സദസ്സിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു കൈയടി. എന്നാലും രമണന്‌ വട്ടാന്നേ ഞാന്‍ പറയൂ. ഒന്ന് റീവൈന്റടിച്ചാല്‍ ആദ്യകാലത്ത് ചന്ദ്രിക പിന്നാലെ നടന്നപ്പോള്‍ എന്തൊക്കെ വിചാരിച്ചുകൊണ്ടാണോ ഒഴിവാക്കാന്‍ നോക്കിയത്, അതൊക്കെത്തന്നെയേ സംഭവിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാനേ ഉള്ളായിരുന്നു. കക്ഷി നിന്നില്ല. ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭൂതകാലത്തിലേക്കൊന്ന് നോക്കിയാല്‍ പല പ്രശ്നങ്ങളും തീരും.

വല്ല കാര്യത്തിനും ഞാന്‍ ഇങ്ങനെ കെട്ടിത്തൂങ്ങിയാല്‍ കവിതയിലൂടെ ഫേമസാക്കാന്‍ മാത്രം സാഹിത്യമുള്ള ഫ്രണ്ട്സൊന്നും ഇല്ല എന്നതിനാല്‍ക്കൂടിയാണ് ഞാനിത് എഴുതുന്നത് (വല്ലപ്പോഴും തൂങ്ങിച്ചാവാന്‍ തോന്നിയാല്‍ എനിക്കുതന്നെ വായിച്ചുനോക്കാമല്ലോ).

അപ്പോള്‍ പ്രാക്റ്റിക്കലാകാന്‍ ശ്രമിക്കാം

How close SHOULD you get to someone?

ഒരാളോട് എത്ര അടുക്കണം? (അനാലിസിസ് പ്രണയത്തെ അടിസ്ഥാനമാക്കി ചെയ്യുന്നത് സിനിമ കണ്ട് പരിചയമുള്ള എല്ലാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്‌. സുഹൃദ്ബന്ധങ്ങള്‍, താരാരാധന മുതലായവയ്ക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയനേതാവ് തട്ടിപ്പോയാലും ഒക്കെ അല്ലറചില്ലറ മാറ്റങ്ങളോടെ ഉപയോഗിക്കാം)

ഒരിക്കലും മറക്കാനാകാത്തവിധം അടുക്കാതിരിക്കുക. ഇതെന്ത് വട്ടാല്ലേ? കുറച്ചുകൂടി വിശദമാക്കാം. ഓരോ അഞ്ച് മിനിറ്റിലും ഇന്ന ആളുടെ മുഖം മുന്നില്‍ വരുമെന്നും എന്തൊക്കെത്തന്നെ സംഭവിച്ചാലും (ഈ പ്രയോഗത്തിന്റെ വിശദീകരണത്തിന്‌ താങ്കള്‍ രമണനാണെന്ന് കരുതി രമണന്‍ വായിക്കുക) അത് അങ്ങനെത്തന്നെ ഇരിക്കും എന്നും ഉണ്ടെങ്കില്‍ ഒന്ന് കണ്ട്രോള്‍ ചെയ്യുന്നത് നല്ലതാണ്‌. ഇല്ലെങ്കില്‍ മുറപ്പെണ്ണിലെ നസീറിനെപ്പോലെ (ഇങ്ങേര്‍ക്ക് വിഷാദകാമുകന്റെ റോള്‍ അഭിനയിച്ചഭിനയിച്ച് ഡിപ്രെഷനൊന്നും വന്നില്ലേ? ഹീത്ത് ലെഡ്ജര്‍ ഒറ്റ റോളുകൊണ്ട് തട്ടിപ്പോയല്ലോ)

മറക്കുവാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം

എന്നിങ്ങനെ പാടിനടക്കണ്ടിവരും. സംഗതി പുറമെനിന്ന് നോക്കുമ്പോള്‍ ശുദ്ധഭോഷ്കാണ്‌. മറന്നുപോയി എന്ന് (ആത്മാര്‍ത്ഥമായി) ദിവസത്തില്‍ എത്രതവണ പറയാറുണ്ട്? അപ്പോള്‍ വ്യക്തിയെ മറക്കാതെ അയാളുമായുള്ള ബന്ധം കാരണമുള്ള വിഷാദം ടോണ്‍ ഡൗണ്‍ ചെയ്യാനെങ്കിലും അധികം വിഷമമില്ലാതെ സാധിക്കില്ലേ?

ബന്ധങ്ങളിലെങ്കിലും, മറ്റേയാള്‍ തനിക്കു വേണ്ടിയാണ്‌ സൃഷ്ടിക്കപ്പെട്ടത് എന്ന രീതിയില്‍ ചിന്തിക്കാതിരിക്കുക

कभीकभीमेरेदिलमेंख्यालआताहै
किजैसेतुझकोबनायागयाहैमेरेलिए
तूअबसेपहलेसितारोंमेंबसरहीथीकहीं
तुझेज़मींपेबुलायागयाहैमेरेलिए

ഇങ്ങനത്തെ വിചാരവും വച്ചിരുന്നാല്‍ പ്രശ്നമാകും. തന്നെക്കൂടാതെ മറ്റേ വ്യക്തിക്ക് ഒരു ലോകമുണ്ടെന്ന് അംഗീകരിക്കുന്നതുവഴി ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഒരു ദിവസം പെട്ടെന്ന് ഈ ലോകത്തില്‍ നിന്ന് പുറത്തായി എന്നു കരുതി അധികം വിഷാദിക്കേണ്ട കാര്യമില്ല.

ദുഃഖം എല്ലാവര്‍ക്കുമുള്ളതാണ്‌, വൈരാഗികള്‍ക്കൊഴികെ. താവോ (ഡൗ) പറയുന്നപോലെ എല്ലാം let go ചെയ്യാനായാല്‍ നഷ്ടങ്ങള്‍ ദുഃഖകാരണമാകില്ല, കാരണം, നഷ്ടപ്പെടാന്‍ ഒന്നും നമ്മുടേതായിരുന്നില്ലല്ലോ. എന്നാല്‍ ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്യാന്‍ തന്നെ നമ്മെക്കൊണ്ടാവില്ല. അപ്പോള്‍ നഷ്ടവും അനുബന്ധിച്ചുള്ള ദുഃഖവും പ്രതീക്ഷിച്ചുകോണ്ടേ ജീവിക്കാവൂ.

ഇത്രയേ ഉള്ളൂ. സോ സിമ്പിള്‍. എന്നാലും ആരും ഇങ്ങനെ ചിന്തിക്കുന്നില്ല എന്നെനിക്കുറപ്പാണ്‌. അല്ലെങ്കില്‍ സിനിമകളിലധികവും പ്രണയത്തെക്കുറിച്ചാകുമോ? മലയാളം, ഹിന്ദി ഭാഷകളിലൊക്കെ പത്ത് പടമെടുത്താല്‍ അഞ്ചെണ്ണം പ്രണയസാഫല്യത്തെക്കുറിച്ചും മൂന്നെണ്ണം പ്രണയനൈരാശ്യത്തെക്കുറിച്ചും ആയിരിക്കും (റെഫറന്‍സ് : 73% Statistics are made just like that).

അല്ല ഞാനിപ്പം ഇതൊക്കെ എന്തിനാ എഴുതുന്നത്? കയ്യിലിരിപ്പ് വച്ച് പ്രണയനൈരാശ്യത്തിന്‌ സാധ്യത കുറവാണ്‌ (എങ്കിലും എനിക്കൊരു ഗേള്‍ഫ്രണ്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതല്ലാതെ worldly ആയി എന്നില്‍ നിന്ന് യാതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്റെ ഒരു ജൂനിയര്‍). സുഹൃത്തുക്കളും അധികമൊന്നുമില്ല. ന്നാലും, ചില പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍, അതിലെ വരികള്‍ ശ്രദ്ധിക്കുമ്പോള്‍, ഇങ്ങനെ ചൊറിഞ്ഞുവരും…..

Advertisements

11 thoughts on “റിലേഷന്‍ഷിപ് കൗണ്‍സലിങ്ങ്”

 1. പ്രവീണ്‍ ഇന്റെ ബ്ലോഗ്‌ ലെ പരസ്യം കണ്ടു ഇവിടെ എത്തിപ്പെട്ടതാണ്. ഈ പോസ്റ്റ്‌ ഞാന്‍ ഇതിനു മുന്‍പ് വായിച്ചിട്ടില്ല എന്ന് തോന്നുന്നു.വിട്ടു പോയതാണ്.
  രമണനോന്നും ഞാന്‍ വായിച്ചിട്ടില. പക്ഷെ ഇവിടെ പറഞ്ഞ കാര്യങ്ങളോട് അല്പം മമത ഉണ്ട്. ആരെയും അത്ര പെട്ടന്ന് അടുപ്പിക്കരുത്. “Hopes create sorrows”(വല്ലതും കാര്യമായി പറയാന്‍ തുടങ്ങുമ്പോളാണ് ഭാഷ പ്രശ്നം, സാരമില്ല ശരിയാക്കാം.)
  എന്ന് ബുദ്ധന്‍ പറഞ്ഞതും ഒര്മിക്കട്ടെ.
  ആട്മഹട്യ ചെയ്യാനൊന്നും ഇന്നത്തെ കാലത്ത് ആരെയും കിട്ടില്ല, ചില വട്ടന്മാരോയികെ.
  “In a world where everything ought to change,
  Constancy alone is strange”
  സ്ഥായിyaല്ലാത്ത ഒന്നിനെയും വിശ്വസിച്ചുകൂടാ, അത് ഫിസിക്സ്‌ ഇല്‍ ആയാലും ജീവിതത്തിലായാലും.
  ഈ സിനിമയൊക്കെ കണ്ട കാലം മറന്നു.പുസ്ടകങ്ങള്‍ വായിച്ചു മനസിലാക്കിയിട്ടുള്ള ഒരു കാര്യം ഇതാണ് – ആളുകള്‍ വായിക്കണമെങ്കില്‍, എഴുത്തുകാരന് പ്രശസ്ടനാകണമെങ്കില്‍ പ്രനയനൈരാശ്യത്തെ കുറിച്ച് എഴുതിയെ തീരു ( അപ്പോള്‍ പ്രണയമേ ഇല്ലാത്ത എഴുത്തുകാര്‍ എന്ത് ചെയ്യും?)
  ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങ്ങള്‍ക്കും താങ്ങള്‍ ഉത്തരം കണ്ടെത്തട്ടെ, സ്വപ്‌നങ്ങള്‍ പൂവണിയട്ടെ.
  (അതിനു മുന്‍പ് ആട്മഹട്യ ചെയ്യാന്‍ പ്ലാനിട്ടാല്‍ കൊന്നുകളയും, ഹാ )

  Like

 2. “ആത്മഹത്യ ചെയ്യാനൊന്നും ഇക്കാലത്ത് ആരെയും കിട്ടില്ല, ചില വട്ടന്മാരൊഴികെ” ഇതിനോട് ശക്തിയായി വിയോജിക്കുന്നു. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടുന്നതായിട്ടാണ് ഞാന്‍ കാണുന്ന കണക്കുകളെല്ലാം (ഇനി അവര്‍ക്കൊക്കെ by definition വട്ടാണ് എന്ന് കാടടച്ച് പറയുകയാണെങ്കില്‍ ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ).

  പ്രശസ്തരാകാന്‍ പ്രണയനൈരാശ്യത്തെക്കുറിച്ചെഴുതണമെന്ന് നിര്‍ബന്ധമില്ല. പ്രണയം പോലും വേണമെന്നില്ല. ഡിക്കന്‍സും മാര്‍ക് ട്വെയിനും വിജയനുമൊന്നും പ്രശസ്തരായത് പ്രണയകഥകളുടെ പേരിലല്ലല്ലോ. എങ്കിലും എല്ലാവരും ഇതിനെക്കുറിച്ചെഴുതുന്നത് പ്രേമനൈരാശ്യം എല്ലാവര്‍ക്കും ഉണ്ടാകുന്നതുകൊണ്ടുമാകാം. ഉറൂബിന്റെ ഒരു കഥയുണ്ട്, പേരോര്‍മ്മയില്ല. അതില്‍ ടെര്‍മിനല്‍ പേഷ്യന്റ് നഴ്സിനോട് ചോദിക്കുന്നു :
  “നിങ്ങള്‍ക്ക് പ്രണയനൈരാശ്യമോ നൈരാശ്യങ്ങളോ ഉണ്ടായിട്ടുള്ളത്?”
  “ഉണ്ടായിട്ടുണ്ടെന്ന് തീര്‍ച്ചയാണല്ലേ?”
  “മനുഷ്യര്‍ക്കുണ്ടാകുന്നതല്ലേ ഞാന്‍ ചോദിച്ചുള്ളൂ”
  അപ്പോള്‍ പറഞ്ഞുവരുന്നത്, പ്രണയനൈരാശ്യത്തെക്കുറിച്ച് എഴുതാനാകാത്തത് അനുഭവമില്ലാത്തതുകൊണ്ടാണെങ്കില്‍ ഉടനെ ഉണ്ടായിക്കൊള്ളും (തല്ലാന്‍ നോക്കണ്ട, ഞാന്‍ അമേരിക്കയിലാ)

  ഒന്നാത്മഹത്യ ചെയ്താലോന്നൊക്കെ ആലോചിച്ചിട്ടുണ്ട്. പിന്നെ സെക്കന്റ് ചാന്‍സില്ലല്ലോന്ന് വിചാരിച്ച് ഇങ്ങനെ അടങ്ങി ഇരിക്കുന്നു.

  Like

  1. “ഇക്കാലത്ത് ഭ്രാന്തുള്ളവര്‍(psychosis) ആണ് കൂടുതലും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത്”, എന്നാണു വേണ്ടിയിരുന്നത്. പറഞ്ഞു വന്നപ്പോള്‍ അര്‍ഥം വികലമായി. ക്ഷമിക്കണം.
   ഉറൂബിന്റെ കഥയിലെ സാഹചര്യം വ്യക്തമല്ല.(ഉരൂബിനെയും, രമനനുമോന്നും വായിക്കാതെ ഇങ്ങോട്ട് ചാടിക്കയറി വന്നു കമന്റ്‌ ചെയ്യരുത്‌ എന്നറിയാം, എന്നാലും). എനിക്ക് ഈ പ്രണയം മനസിലാകാതതുകൊണ്ടും, ഒരു പ്രണയകഥയോട് പോലും empathize ചെയ്യാന്‍ കഴിയാതതുകൊണ്ടും, പ്രണയകഥകള്‍ എഴുതുന്നവര്‍ കൂടുതലായും പ്രശസ്ടരാകുന്നതുകൊണ്ടും, എനിക്ക് അവരെ പോലെ എഴുതാന്‍ കഴിയുന്നില്ല എന്ന സങ്കടം കൊണ്ടും ആണ് ഞാന്‍ അങ്ങനെ പറഞ്ഞു പോയത്‌. പ്രണയമേ ഇല്ലാത്ത കഥകള്‍ വിജയിക്കില്ല എന്നല്ല.
   (എന്നെങ്കിലും പ്രണയനൈരാശ്യം അനുഭവിക്കെണ്ടിവരികയാനെന്കില്‍ , അന്ന് ഇവിടെ ഈ കമന്റ്‌ ഇട്ടതു ഒര്മിക്കുകയാനെന്കില്‍, ഞാന്‍ തന്നെ വന്നു ഈ കമന്റ്‌ തിരുതുന്നുണ്ട്.)
   https://razimantv.wordpress.com/2009/05/29/%E0%B4%85%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BF/
   ഈ പോസ്റ്റില്‍ അദീബ പറഞ്ഞ ഒരു കമന്റ്‌ ഉണ്ടായിരുന്നു. അത് ലിങ്ക ചെയ്യണമെന്നാണ് കരുതിയിരുന്നത്. പക്ഷെ വെട്പ്രേസ്സിലേക്ക് കൂടുമാറിയപ്പോള്‍ റസിമാന് അത് നഷ്ടമായി എന്നാണു തോന്നുന്നത്.
   ( ഇപ്പോളാണ് മറ്റൊരു ഭീകര സത്യം മനസിലാകുന്നത്, ഞാന്‍ പണ്ട് എഴുതിയ കമന്‍റുകള്‍ കാണുന്നില്ല 😦 )

   Like

 3. നത ബുദ്ധമതത്തെ കുറിച്ച് പറയണ്ട.
  നമ്മുടെയെല്ലാം ജീവിതം ബുദ്ധമതത്തില്‍ പരമ വിഡ്ഢിത്തമാണ്.
  പിന്നെ രണ്ടല്ല, ഇഷ്ടം പോലെ ചാന്‍സുകളും ഉണ്ട്.
  🙂
  “Desire is pain” എന്ന സത്യം “മനസ്സിലാക്കി” കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ജീവിക്കുനതിനു പോലും അര്‍ത്ഥമില്ല .
  ആതമഹത്യ എളുപ്പമാകും.
  ആത്മഹത്യ പ്രവണത വട്ടാണ് എന്ന അഭിപ്രായം എനിക്കില്ല.
  എങ്കിലും ആത്മഹത്യ ചെയ്യാത്തവരെ പ്രോത്സഹിപ്പികാണോ ആത്മഹത്യാ ചെയ്യാന്‍ പോകുന്നവരെ തടയുന്നതോ മൌലിക അവകാശത്തില്‍ കൈ കടതുനതിനു തുല്യമാണ്. [സുപ്രീം കോടതി എനിക്കെതിരാണ് എന്നാലും http://en.wikipedia.org/wiki/Suicide_legislation#India%5D
  നമ്മളുടെ അല്ലെങ്കില്‍ ജീവിക്കുന്നവരുടെ അസൂയയും “selfishness”ഉം കാരണമല്ലേ പലപ്പോഴും നമ്മള്‍ ആത്മഹത്യയെ വെറുക്കുന്നതും ഭയക്കുന്നതും. ( വെള്ളമടിയെ എതിര്‍കുന്ന പോലെ ).

  പിന്നെ രമണന്‍ മലയാളത്തിലെ ഏറ്റവും ജനകീയമായ കൃതിയാണ്.
  അതു വായിക്കുന്ന എല്ലാവരിലും ഒരു രമണന്‍ ജീവിചിരിപുള്ളത് കൊണ്ടാണത് “കല്‍പറ്റ” എഴുതിയിട്ടുണ്ട്.

  നമ്മള്‍ക്ക് ഒരു വികാരം മനസ്സിലാകണമെങ്കില്‍ അത് അനുഭവിചിരിക്കനമല്ലോ.
  പിന്നെ പ്രണയത്തിന്റെ സൌന്ദര്യം അതിന്റെ അപ്രാപ്യതയിലല്ലേ?
  അത് കൊണ്ടല്ലേ രമണനിലെ പ്രണയം അനശ്വരമായത്.
  പ്രണയമാണ് അതമഹത്യയുടെ ഏക കാരണമെന്ന വിശ്വാസമാണ് ഇങ്ങനെയുള്ള വാദങ്ങളുടെ കാമ്പ്. എങ്കിലും രണ്ടിലും അപൂര്‍ണമായ ഒരു സൌന്ദര്യമുണ്ടെന്നു പറയാതെ വയ്യ.

  **അക്ഷരത്തെറ്റുകള്‍ “self proclaimed grammar nazi” യായ രസിമാന്‍ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു…

  Like

 4. ഞാന്‍ അല്പം വൈകി പോയെന്നരിയാം.
  Relationships ന്റെ കാര്യത്തിലെങ്കിലും എനിക്കുള്ള ബുദ്ധമത സങ്കല്‍പം വ്യക്തമാക്കേണ്ടിയിരിക്കുന്നു. സ്നേഹം, പരിഗണന, ശുശ്രൂഷ എന്നിവ ആവശ്യമുള്ളവര്‍ക്ക് പ്രതിഫലം ആഗ്രഹിക്കാതെ അത് കൊടുക്കുക. തിരിച്ചു സ്നേഹിക്കപ്പെടണം എന്ന സ്വാര്‍ത്ഥ ആഗ്രഹത്തോട് കൂടി സ്നേഹിക്കാതിരിക്കുക. ആത്മാര്‍ഥമായി പ്രവര്തിക്കുക.ഇത്രയേ ഉള്ളു.
  ബുധമതതെക്കുരിച്ചു കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല, ഇത് ഗാഡമായി ചിന്തിച്ചു മനസിലാക്കേണ്ട ഒന്നാണ്, ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കി പറഞ്ഞു തീര്‍ക്കാവുന്ന വിഷയമല്ല.
  ഞാനടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ മദ്യത്തെ എതിര്‍ക്കുന്നത് അതുണ്ടാക്കുന്ന ആരോഗ്യ- സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് വ്യാകുലപ്പെടുന്നതുകൊണ്ടാണ്. അല്ലാതെ, ‘വെള്ളമടിച്ച് മതുപിടിക്കുന്നതിന്റെ സുഖം എനിക്ക് അനുഭവിക്കാന്‍ കഴിയുന്നില്ലല്ലോ’ എന്ന അസൂയ കൊണ്ടല്ല.

  Like

 5. ഇതു നിതിന്‍ പി വി ക്കുള്ളതാണ്‍!
  സ്നേഹത്തിനല്ല കുറവു വരുത്തേണ്ടത്… അത് ആത്മാര്‍‌ത്ഥയോടെ പത്തരമാറ്റോടെ തന്നെ കൊടുക്കാനാവണം – പകരം, ഞാനിയാളെ സ്നേഹിക്കുകയാണ്‌ എന്ന ബോധം നമ്മിലുണ്ടായാല്‍ മതി… പൂര്‍ണമായി അങ്ങ് ലയിച്ച് പണ്ടാരടങ്ങിപ്പോയാലാണു പ്രശ്നം.

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )